ശുചിത്വ വാരാചരണം 17/09/2026 മുതൽ 17/10/2026 വരെ
പ്രോജക്ട് ബീക്കൺ ടൌൺ

കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന "Project Beacon Town" പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിലെ കണിച്ചാർ ടൗൺ മാതൃകാ പദ്ധതി പ്രദേശമായി തെരഞ്ഞെടുത്തിരിക്കുന്നു.

"ശുചിത്വം, സുസ്ഥിരത, ജനപങ്കാളിത്തം" എന്ന ലക്ഷ്യം മുൻനിർത്തി കണിച്ചാർ ടൗണിനെ അത്യാധുനിക ശുചിത്വ-വികസന നിലവാരത്തിലേക്ക് ഉയർത്താനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 

പ്രധാന പ്രവർത്തനങ്ങളും ഘട്ടങ്ങളും:

1. ആദ്യഘട്ട പ്രവർത്തനങ്ങൾ (2026 ആഗസ്റ്റ് 15 – ഒക്ടോബർ 2)

  • ബേസ്‌ലൈൻ സർവേയും ആക്ഷൻ പ്ലാനും: ടൗണിലെ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തി മാപ്പിംഗ് നടത്തുകയും ആവശ്യമായ പരിഹാരങ്ങൾ അടങ്ങിയ സമഗ്ര ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും ചെയ്യുന്നു. 

  • ക്ലീനിംഗ് ഡ്രൈവുകൾ: ജനപങ്കാളിത്തത്തോടെ ടൗൺ കേന്ദ്രീകരിച്ച് കുറഞ്ഞത് രണ്ട് വൻകിട ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിക്കുന്നു. 

  • മാലിന്യശേഖരണം: ഹരിതകർമ്മസേന വഴി 100% വാതിൽപ്പടി മാലിന്യശേഖരണവും ഉറവിടതല മാലിന്യ വേർതിരിക്കലും ഉറപ്പുവരുത്തുന്നു. 

  • പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ: പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുക, കുടിവെള്ളം, വൈദ്യുതി, സ്ത്രീ/ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ സജ്ജമാക്കുക. 

  • ഗ്രീൻ പ്രോട്ടോക്കോൾ & നിയന്ത്രണങ്ങൾ: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, തുപ്പൽ, മൂത്രമൊഴിക്കൽ, അനധികൃത ഫ്ലെക്സുകൾ എന്നിവ കർശനമായി തടയുകയും സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുകയും ചെയ്യുന്നു. 

2. രണ്ടാംഘട്ട പ്രവർത്തനങ്ങൾ (2026 ഒക്ടോബർ 3 – 2027 മാർച്ച് 31)

  • ടൗണിലെ നടപ്പാതകൾ, ഡ്രെയിനേജുകൾ, തെരുവുവിളക്കുകൾ, പാർക്കിംഗ് സംവിധാനങ്ങൾ, ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായുള്ള സ്നേഹാരാമങ്ങൾ എന്നിവ തദ്ദേശസ്ഥാപന ഫണ്ട്, മറ്റ് വകുപ്പുതല ഫണ്ടുകൾ, CSR ഫണ്ടുകൾ എന്നിവ ഏകോപിപ്പിച്ച് പൂർത്തിയാക്കുന്നു. 

ജനകീയ പങ്കാളിത്തവും നിരീക്ഷണവും:

  • നോഡൽ ഓഫീസർ: പദ്ധതിയുടെ കൃത്യമായ ഏകോപനത്തിനായി പഞ്ചായത്ത് തലത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

  • ജനകീയ സമിതി: വാർഡ് മെമ്പറുടെ അധ്യക്ഷതയിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി ടൗൺതല മോണിറ്ററിങ് സമിതി രൂപീകരിക്കും. 

  • അവലോകനം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കൽ പദ്ധതി പുരോഗതി വിലയിരുത്തുകയും പുരോഗതി റിപ്പോർട്ട് ജില്ലാതല സമിതിക്ക് സമർപ്പിക്കുകയും ചെയ്യുന്നു. 

  • സുതാര്യത: പ്രവർത്തനങ്ങളുടെ 'Before/After' ചിത്രങ്ങളും ജിയോ-ടാഗ് ചെയ്ത തെളിവുകളും ഡിജിറ്റലായി സൂക്ഷിക്കുന്നു.