ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി
ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സർക്കാർ ആശുപത്രികളുടെ (പ്രത്യേകിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങൾ - FHC, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ - PHC) ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സമിതിയാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റി (Hospital Management Committee - HMC).
ആരോഗ്യമേഖലയിലെ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനും ആശുപത്രികളുടെ അടിയന്തര ആവശ്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാനും HMC-ക്ക് വിപുലമായ അധികാരങ്ങളുണ്ട്.
1. എച്ച്.എം.സി-യുടെ ഘടന (Structure)
പഞ്ചായത്ത് തലത്തിൽ വിപുലമായ പങ്കാളിത്തത്തോടെയാണ് HMC രൂപീകരിക്കുന്നത്:
ചെയർമാൻ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
സെക്രട്ടറി & കൺവീനർ: ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ (Medical Officer).
അംഗങ്ങൾ:
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ -വൈസ് ചെയർമാൻ.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ -മെമ്പർ
ആശുപത്രി സ്ഥിതി ചെയ്യുന്ന വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗം (Ward Member)-മെമ്പർ
തദ്ദേശ സ്വയം ഭരണ സ്ഥാപനം തീരുമാനിക്കുന്ന രണ്ട് ജനപ്രതിനികൾ(ഒരാൾ വനിത ആയിരിക്കണം)-
പഞ്ചായത്ത് സെക്രട്ടറി -മെമ്പർ
സി.ഡി.എസ് മെമ്പർ സെക്രട്ടറി -മെമ്പർ
സി.ഡി.എസ് സൊസൈറ്റി പ്രസിഡൻറ്
ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പ്രതിനിധാനെ ചെയ്യുന്ന ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് മെമ്പർമാർ--മെമ്പർ
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ/പൊതുജന പ്രതിനിധികൾ -മെമ്പർ
ഹെൽത്ത് ഇൻസ്പെക്ടർ (HI / പി.ആർ.ഒ)-മെമ്പർ
മെഡിക്കൽ ഓഫീസർ ഹോമിയോ ഡിസ്പെൻസറി-മെമ്പർ
മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്പെൻസറി -മെമ്പർ
ഹോം കെയർ നഴ്സ് -മെമ്പർ
ഹോം കെയർ ടീമിലെ പരിശീലനം ലഭിച്ച രണ്ട് സന്നദ്ധ പ്രവർത്തകർ -മെമ്പർ
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ എം.എൽ.എസ്.പി നേഴ്സുമാർ -മെമ്പർ
2. പ്രധാന ചുമതലകളും അധികാരങ്ങളും (Key Responsibilities)
ആശുപത്രി വികസനവും അറ്റകുറ്റപ്പണികളും: ആശുപത്രി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, രോഗികൾക്ക് ഇരിക്കാനുള്ള സൗകര്യം, കുടിവെള്ളം, വൃത്തിയുള്ള ശൗചാലയങ്ങൾ എന്നിവ ഉറപ്പുവരുത്തുക.
താൽക്കാലിക ജീവനക്കാരുടെ നിയമനം: ആശുപത്രിയിൽ ജീവനക്കാരുടെ (സ്വീപ്പർമാർ, സെക്യൂരിറ്റി, താൽക്കാലിക നേഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ) കുറവുണ്ടാകുമ്പോൾ രോഗീപരിചരണം തടസ്സപ്പെടാതിരിക്കാൻ HMC ഫണ്ട് ഉപയോഗിച്ച് താൽക്കാലികമായി ആളുകളെ നിയമിക്കാൻ ഈ സമിതിക്ക് അധികാരമുണ്ട്.
ലബോറട്ടറി, ഫാർമസി മേൽനോട്ടം: ആശുപത്രിയിലെ ലാബുകളുടെ പ്രവർത്തനം, ആവശ്യത്തിന് മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കുക. കാരുണ്യ ഫാർമസി പോലെയുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുക.
ഫണ്ട് മാനേജ്മെന്റ്: ഒപി ടിക്കറ്റ് നിരക്കുകൾ, ലാബ് ചാർജുകൾ, മറ്റ് സംഭാവനകൾ എന്നിവയിലൂടെ ലഭിക്കുന്ന തുക HMC ഫണ്ട് ആയിട്ടാണ് സൂക്ഷിക്കുന്നത്. ഈ തുക ആശുപത്രിയുടെ അടിയന്തര ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ മെഡിക്കൽ ഓഫീസർക്കും ചെയർമാനും അധികാരമുണ്ട്.
പരാതി പരിഹാരം: ആശുപത്രിയുടെ പ്രവർത്തനത്തെക്കുറിച്ചോ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചോ പൊതുജനങ്ങൾക്കുള്ള പരാതികൾ ചർച്ച ചെയ്യാനും പരിഹരിക്കാനും HMC യോഗങ്ങൾ വേദിയാകുന്നു.