മറ്റ് പ്രധാന കമ്മറ്റികള്‍

 
ആശുപത്രി മാനേജിംഗ് കമ്മിറ്റി (എച്ച്.എം.സി)

എല്ലാ വിധത്തിലുള്ള ചികിത്സാസമ്പ്രദായങ്ങൾക്കും വേണ്ടി  1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 173എ., 2010 ലെ കേരള പഞ്ചായത്ത് രാജ്(പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റികൾ) എന്നീ ചട്ടങ്ങൾ പാലിച്ചുകൊണ്ട് പഞ്ചായത്തുകളുടെ ചുമതലയുള്ള ജില്ലാതലം വരെയുള്ള ആശുപത്രികളിൽ പതിനഞ്ച് അംഗങ്ങളിൽ കൂടാത്ത ആശുപത്രി മാനേജിംഗ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ആശുപത്രി മാനേജിംഗ് കമ്മിറ്റികളുടെ കാലാവധിയും അവസാനിക്കുന്നതാണ്. അംഗങ്ങളുടെ ഒഴിവ് വരുന്ന മുറക്ക്  പഞ്ചായത്ത് തീരുമാന പ്രകാരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഒഴിവുകൾ നികത്തേണ്ടതാണ്. ആശുപത്രികളുടെ വികസനത്തിനാവശ്യമായ തീരുമാനങ്ങൾ എടുക്കുവാനും എച്ച്.എം.സികൾക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. എച്ച്.എം.സികൾ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതും വരവ്-ചെലവ് കണക്കുകളും രേഖകളും സൂക്ഷിക്കേണ്ടതുമാണ്. ആശുപത്രി വികസന ഫണ്ടിന്റെ സൂക്ഷിപ്പ് മെമ്പർ സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. ഒരു ദേശസാൽകൃത ബാങ്കിൽ ചെയർപേഴ്‌സന്റെയും മെമ്പർ സെക്രട്ടറിയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിൽ തുക നിക്ഷേപിക്കേണ്ടതാണ്  ചെലവുകൾക്ക് എച്ച്.എം.സി യുടെ അംഗീകാരം ലഭ്യമാക്കണം. കണക്കുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റിന് വിധേയമാണ്.

എച്ച്.എം.സി യുടെ ചെയർപേഴ്‌സൺ- പ്രസിഡന്റ്റ്
കൺവിനർ - മെഡിക്കൽ ഓഫീസർ
അംഗങ്ങൾ

1. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ-(വൈസ് ചെയർപേഴ്‌സൻ)

2. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ

3. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ

4. പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം

5. അസിസ്റ്റന്റ്/അസി. എക്സിക്യൂട്ടീവ്/എക്സിക്യൂട്ടീവ് എഞ്ചിനീയർ (LSGD)

6. പ്രദേശത്തെ KSEB എഞ്ചിനിയർ

7. പ്രദേശത്തെ KWA എഞ്ചിനീയർ

8. പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിക്കുന്ന 3 വ്യക്തികൾ

9. സ്ഥാപനത്തിലെ രണ്ടാമത്തെ മെഡിക്കൽ ഓഫീസർ

10. പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് അംഗം

11. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

12. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

വോട്ടവകാശമില്ലാത്ത സ്ഥിരം ക്ഷണിതാക്കൾ

1. പ്രദേശത്തെ ലോക് സഭ അംഗം

2. പ്രദേശത്തെ നിയമ സഭ അംഗം

3. ദേശീയ രാഷ്ട്രീയ കക്ഷികളുടെ ഓരോ പ്രധിനിധി

4. ദേശീയ കക്ഷി അല്ലാത്തതും നിയമസഭയിൽ പ്രാതിനിധ്യമുള്ളതുമായ കക്ഷികളുടെ ഓരോ പ്രതിനിധി

5. ജില്ലാ മെഡിക്കൽ ഓഫീസർ

6. ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലത്തെ കുടുംബശ്രീ സി .ഡി .എസ് ചെയർപേഴ്‌സൺ

മൃഗാരോഗ്യ  സ്ഥാപനങ്ങൾക്കു  വേണ്ടിയുള്ള  മാനേജിംഗ്  കമ്മിറ്റി


മൃഗങ്ങൾക്ക് ചികിത്സ നൽകുന്ന ജില്ലാതലം വരെയുള്ള ആശുപത്രികളിൽ പതിനഞ്ച് അംഗങ്ങളിൽ കൂടാത്ത മാനേജിംഗ് കമ്മിറ്റികൾ 2024 ലെ കേരള പഞ്ചാത്ത് രാജ് (മൃഗാരോഗ്യ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി)ചട്ടങ്ങൾ പ്രകാരം  രൂപീകരിക്കേണ്ടതാണ്. പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് മാനേജിംഗ് കമ്മിറ്റികളുടെ കാലാവധിയും അവസാനിക്കുന്നതാണ്. അംഗങ്ങളുടെ ഒഴിവ് വരുന്ന മുറക്ക്  പഞ്ചായത്ത് തീരുമാന പ്രകാരം പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഒഴിവുകൾ നികത്തേണ്ടതാണ്. മൃഗാരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനാവശ്യമായ തീരുമാനങ്ങൾ എടുക്കുവാൻ മാനേജിംഗ് കമ്മിറ്റികൾക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. മാനേജിംഗ് കമ്മിറ്റികൾ മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതും വരവ്-ചെലവ് കണക്കുകളും രേഖകളും സൂക്ഷിക്കേണ്ടതാണ്. മൃഗാരോഗ്യ സ്ഥാപന വികസന ഫണ്ടിന്റെ  സൂക്ഷിപ്പ് മെമ്പർ സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. ഒരു ദേശസാൽകൃത ബാങ്കിൽ ചെയർപേഴ്‌സന്റെയും മെമ്പർ സെക്രട്ടറിയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിൽ തുക നിക്ഷേപിക്കേണ്ടതാണ്.  മാനേജിംഗ് കമ്മിറ്റികൾ ചെലവുകൾക്ക് അംഗീകാരം ലഭ്യമാക്കേണ്ടതും കണക്കുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ഓഡിറ്റിന് വിധേയമാണ്.

മാനേജിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ - പ്രസിഡന്റ്

മെമ്പർ സെക്രട്ടറി - പ്രധാന വെറ്ററിനറി ഓഫീസർ

അംഗങ്ങൾ

1. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ-(വൈസ് ചെയർപേ ഴ്സൺ)

2. ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ

3. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ

4. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അംഗം

5. അസിസ്റ്റന്റ്/അസി. എക്സിക്യൂട്ടീവ്/എക്സിക്യൂട്ടീവ് എഞ്ചിനീയർ (LSGD)

6. പ്രദേശത്തെ KSEB എഞ്ചിനീയർ

7. പ്രദേശത്തെ KWA എഞ്ചിനീയർ

8. പഞ്ചായത്ത് ഏകകണ്ഠമായി തീരുമാനിക്കുന്ന 3 വ്യക്തികൾ

9. പഞ്ചായത്ത് കമ്മിറ്റി നോമിനേറ്റ് ചെയ്യുന്ന മൂന്നിൽ കവിയാത്ത വ്യക്തികൾ

10. അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ

11. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

12. ജില്ലാ പഞ്ചായത്ത് മെമ്പർ

പ്രൊക്യുർമെന്റ് കമ്മിറ്റി


സ.ഉ(പി)നം.259/2010/ത.സ്വ.ഭ.വ തീയതി 08-11-2010 പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിനുള്ള പ്രൊക്യൂർമെന്റ് മാർഗ്ഗരേഖ അനുസരിച്ച് പ്രൊക്യൂർമെന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്.


കമ്മിറ്റിയുടെ ചെയർപേഴ്‌സൺ - പ്രസിഡന്റ്
കൺവീനർ - സെക്രട്ടറി


എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സന്മാരും ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥനും കമ്മിറ്റിയിലെ അംഗങ്ങളായിരിക്കുന്നതാണ്. സാധനങ്ങളും സേവനങ്ങളും സമാഹരിക്കുന്നതിൽ പ്രൊക്യൂർമെൻ്റ് കമ്മിറ്റിയുടെ തീരുമാനം സുപ്രധാനമാണ്. കമ്മിറ്റിയുടെ തീരുമാനത്തിന് പഞ്ചായത്തിന്റെ  അംഗീകാരം ലഭ്യമാക്കേണ്ടതാണ്.


പഞ്ചായത്ത് വിദ്യാഭ്യാസ  സമിതി  (PEC)


പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾ, പ്രഥമ അദ്ധ്യാപകൻ, PTA പ്രസിഡന്റ്റുമാരുടെപ്രതിനിധി, തെരഞ്ഞെടുത്ത അധ്യാപകർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, SC/ST പ്രതിനിധികൾ, ICDS സൂപ്പർവൈസർ, മാനേജർമാരുടെ പ്രതിനിധി തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പഞ്ചായത് വിദ്യാഭ്യാസ സമിതി. ഇതിന്റെ ചെയർപേഴ്‌സൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, വൈസ് ചെയർമാൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണും കൺവീനർ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥനും ആയിരിക്കും. പഞ്ചായത്തിലെ മൊത്തം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നേതൃത്വം നൽകുന്നു.


വയോജന ജാഗ്രത സമിതി


വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി വയോജനങ്ങൾക്ക് നേരെയുണ്ടാവുന്ന സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം, അതിക്രമങ്ങൾ എന്നിവയിൽ ഇടപെ ടാനും പരിഹാരം കണ്ടെത്താനുമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും വയോജന ജാഗ്രത സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സി.ഡി.എസ്‌ ചെയർപേഴ്‌സൺ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, മെഡിക്കൽ ഓഫീസർ, പോലീസ് എസ്. ഐ, വില്ലേജ് ഓഫീസർ എന്നിവർ ഇതിൽ അംഗങ്ങളാണ്.


ജാഗ്രത സമിതി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ, പീഡനങ്ങൾ, സ്വാതന്ത്ര്യനിഷേധം എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ പഞ്ചായത്ത് തലത്തിലും, വാർഡ് തലത്തിലും, ജില്ലാ തലത്തിലും രൂപീകരിക്കുന്ന സമിതികളാണ് ജാഗ്രത സമിതി. ജാഗ്രതാസമിതിയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ, സംഘടനാരൂപം എന്നിവ സംബന്ധിച്ച് വളരെ വിശദമായ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട് [G.0 (MS) 7/2025/WCDD dtd. 22.02.2025].

പഞ്ചായത്ത് തല ജാഗ്രത സമിതി - ഘടന

ചെയർപേഴ്‌സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സ‌ൺ - വൈസ് പ്രസിഡന്റ്
കൺവീനർ - ഐ.സി.ഡി എസ് സൂപ്പർവൈസർ വനിത ശിശു വികസന വകുപ്പ്
കോ കൺവീനർ - പഞ്ചായത്ത് സെക്രട്ടറി

അംഗങ്ങൾ

1. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ
2. അഭിഭാഷക
3. പോലീസ് സർക്കിൾ ഇൻസ്പെക്‌ടർ
4. എസ് സി എസ്‌ ടി വിഭാഗത്തിൽപ്പെട്ട പഞ്ചായത്ത് മെമ്പർ/സാമൂഹ്യപ്രവർത്തക
5. പി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ
6. സിഡിഎസ് ചെയർപേഴ്‌സൺ
7. വാർഡ് തല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾ

ക്ഷണിതാക്കള്‍

1.  ജില്ലാ ബാല സംരക്ഷണ സമിതി (ഡിസിപിസി) പ്രതിനിധി
2. വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
ഈ ജാഗ്രത സമിതിക്ക് പിന്തുണ സംവിധാനം എന്ന നിലയ്ക്ക് പഞ്ചായത്ത് തലത്തിൽ ഒരു ജാഗ്രത സഹായ സമിതിയും രൂപീകരിക്കേണ്ടതാണ്.

ബാലസുരക്ഷാസമിതികൾ   (CPC) (ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ)


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കുട്ടികളുടെ അവകാശങ്ങൾ, ക്ഷേമജീവിതം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അനുയോജ്യ സാഹചര്യങ്ങൾ സൃഷ്ടിക്കു ന്നതിനും അവ പരിരക്ഷിക്കുന്നതിനുമായി പൊതുസമ്മതരായ വ്യക്തികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ബ്ലോക്ക്, നഗരസഭാ, പഞ്ചായത്ത് തലങ്ങളിൽ രൂപീകരിക്കപ്പെടുന്ന സംവിധാനമാണ് ബാലസുരക്ഷാസമിതികൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വൈസ്ചെയർപേഴ്‌സണും ഐ. സി. ഡി. എസ് സൂപ്പർവൈസർ മെമ്പർ സെക്രട്ടറിയും കുട്ടികൾ, അങ്കണവാടി ടീച്ചർ, അദ്ധ്യാപകർ, പബ്ലിക് ഹെൽത്ത് നേഴ്സ‌്, രണ്ട് സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്നതാണ് ഈ കമ്മിറ്റി.

പ്രാദേശിക തല നിരീക്ഷണ സമിതി

കേരള നെൽവയൽ - തണ്ണീർത്തട സംരക്ഷണ ആക്‌ടിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിലേക്കായി ഓരോ ഗ്രാമ പഞ്ചായത്തിലും രൂപീകരിക്കുന്നതാണ് പ്രാദേശിക നിരീക്ഷണ സമിതി.


ചെയർപേഴ്സ‌ൺ - : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൺവീനർ - : കൃഷി ഓഫീസർ

അംഗങ്ങള്‍

വില്ലേജ് ഓഫീസർമാർ, നെൽകൃഷിക്കാരുടെ മൂന്ന് പ്രതിനിധികൾ (നാമനിർദ്ദേശം)

 

കൃഷിഭവൻ തല കാർഷിക വികസന സമിതി


കൃഷിഭവനുകൾ കേന്ദ്രീകരിച്ച പഞ്ചായത്ത് തല കാർഷിക വികസന സമിതികൾ പ്രവർത്തിക്കുന്നു. കൃഷിഭവന്റെയും കൃഷിഭവനിലൂടെയും നടപ്പിലാക്കുന്ന എല്ലാ പദ്ധ തികളെയും സംബന്ധിച്ചുള്ള ചർച്ചകളും പദ്ധതി നടത്തിപ്പിന് വേണ്ട നിർദ്ദേശങ്ങളും ഈ സമിതി നൽകുന്നു. സമിതിയുടെ ഘടന താഴെ പറയുന്നു.
1. സ്ഥലം എം.എൽ.എ
2. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് (ചെയർപേഴ്‌സൺ)
3. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
4. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സ‌ൺ
5. കൃഷി ഓഫീസർ (കൺവീനർ)
വിവിധ കൃഷി സംഘടനകൾ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രതിനിധികളും ഇതിൽ ഉൾപ്പെടുന്നു.


പാലിയേറ്റീവ്  കെയർ  മാനേജ്‌മൻ്റ്  കമ്മിറ്റി  (PMC)


പാലിയേറ്റീവ് കെയർ പ്രോജക്‌ട് തദ്ദേശഭരണസ്ഥാപനങ്ങൾ നിർബന്ധമായും ഏറ്റെടുക്കേണ്ട പ്രോജക്‌ടാണ്. ഈ പ്രോജക്‌ടിൻ്റെ നടത്തിപ്പിനും പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും വേണ്ടി പാലിയേറ്റീവ് കെയർ മാനേജ്‌മൻ്റ് കമ്മിറ്റി (പി. എം. സി) രൂപീകരിക്കുന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായ കമ്മിറ്റിയുടെ വൈസ്‌ചെയർ പേഴ്സൺ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌ണായിരിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർപേഴ്‌സൺ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ഒരു വനിതയുൾപ്പെടെ രണ്ട് ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൺ, സി.ഡി.എസ് മെമ്പർ സെക്രട്ടറി, ബ്ലോക്ക്/ജില്ല പഞ്ചായത്ത് മെമ്പർമാർ (ഗ്രാമ പഞ്ചായത്തിൽ ഉൾപെടുന്ന)മെഡിക്കൽ ഓഫീസർമാർ, പാലിയേറ്റീവ് കെയർ നേഴ്സ്, രണ്ട് സന്നദ്ധപ്രവർത്തകർ എന്നിവർ അംഗങ്ങളായിരിക്കും. ഇതിന്റെ മെമ്പർ സെക്രട്ടറി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ആയിരിക്കും.
ഈ കമ്മിറ്റി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് പ്രസിഡന്റ് ചെയർപേഴ്‌സണായ പാലിയേറ്റീവ് കെയർ നിർവഹണ കമ്മിറ്റിയും പ്രവർത്തിക്കുന്നു. Palliative Care Implementation Committee (PIC)

കുടുംബശ്രീ  വിലയിരുത്തൽ  സമിതി

തദ്ദേശഭരണസ്ഥാപനങ്ങളെയും കുടുംബശ്രീയെയും ജനാധിപത്യ രീതിയിൽ ഒരുമിപ്പിക്കുന്ന വേദിയാണ് വിലയിരുത്തൽ സമിതി. സി. ഡി. എസിന്റെ  വാർഷിക കർമ പദ്ധതി തയ്യാറാക്കുന്നതിനുള്ള ആശയങ്ങളും വിവരങ്ങളും നൽകുകയും ആവശ്യമായ ദിശാബോധം നൽകുകയും ചെയ്യുന്നത് വിലയിരുത്തൽ സമിതിയാണ്.
വിലയിരുത്തൽ സമിതിയുടെ അദ്ധ്യക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറി സി.ഡി.എസ് ചെയർപേഴ്‌സണുമാണ്. സി.ഡി.എസ് മെമ്പർ സെക്രട്ടറി കൺവീനറായി പ്രവർത്തിക്കുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ക്ഷേമകാര്യ-വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, ഘടകസ്ഥാപന മേധാവികൾ, സി. ഡി. എസ് വൈസ്‌ചെയർപേഴ്‌സൺ, സി.ഡി.എസ് സബ്-കമ്മറ്റി കൺവീനർമാർ, അഞ്ച് വനിതാ ജനപ്രതിനിധികൾ, രണ്ട് മുൻ സി.ഡി. എസ് ഭാരവാഹികൾ, ധനകാര്യ സ്ഥാപന പ്രതിനിധികൾ എന്നിവർ ഇതിൽ അംഗങ്ങളാണ്. മൂന്ന് മാസത്തിലൊരിക്കലെങ്കിലും സമിതി നിർബന്ധമായും യോഗം ചേരണം.

ട്രീ കമ്മിറ്റി

പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്ന തിനും വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞുവീണും ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയും പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുന്ന കമ്മിറ്റി.
അംഗങ്ങൾ: ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, വനം വകുപ്പ് റേഞ്ച് ഓഫീസർ


ജൈവ വൈവിധ്യ  പരിപാലന  സമിതി  (BMC)

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ജൈവവൈവിധ്യ ആക്ട‌് അനുസരിച്ച് ജൈവവൈവിധ്യ പരിപാലന സമിതികൾ രൂപീകരിക്കുന്നു. ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക, അവയുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ആവാസവ്യവസ്ഥയുടെ പരിപാലനം ഉറപ്പുവ രുത്തുക തുടങ്ങിയവ ലക്ഷ്യമിട്ടുകൊണ്ട് നിയമപരമായി ചുമതലപെടുത്തിയിട്ടുള്ള പ്രാദേശിക സമിതികളാണ് ബി. എം. സികൾ. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. എം. സി ചെയർപേഴ്‌സണും സെക്രട്ടറി ബി. എം. സി സെക്രട്ടറിയും ആയിരിക്കും. എട്ടുപേരടങ്ങുന്ന കമ്മിറ്റിയാണ് ബി. എം. സി. പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പുറമെ ഭരണസമിതി തീരുമാനിക്കുന്ന ആറ് അംഗങ്ങൾ ബി. എം. സിയിൽ ഉണ്ടായിരിക്കും. ഇതിൽ രണ്ട് പേർ വനിതകളും ഒരാൾ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരും ആയിരിക്കും. കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തിയെ കൺവീനറായി നിശ്ചയിക്കുന്നു. കാലാവധി ഭരണസമിതിയുടെ കാലാവധിയായ അഞ്ച് വർഷമായിരിക്കും.

ട്രാഫിക്  റെഗുലേറ്ററി  കമ്മിറ്റി

പഞ്ചായത്ത് പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി (ജില്ലാ പോലീസ് മേധാവി) രൂപീകരിക്കും.
ചെയർപേഴ്‌സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൺവീനർ - പോലീസ് ഓഫീസർ (ജില്ലാ പോലീസ് മേധാവി നിശ്ചയിക്കും)
അംഗങ്ങൾ
ജില്ലാകളക്‌ടറുടെ പ്രതിനിധി, RTO പ്രതിനിധി, PWD പ്രതിനിധി


പഞ്ചായത്ത്  തല  സ്പോർട്‌സ്  കൗൺസിൽ


200 ലെ കേരള സ്പോർട്‌സ് നിയമപ്രകാരം ഗ്രാമതല കായിക വികസനത്തിനായി സ്പോർട്‌സ് കൗൺസിലുകൾ രൂപീകരിച്ചിട്ടുണ്ട്.

ഘടന

കൗൺസിൽ പ്രസിഡൻ്റ് - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കൗൺസിൽ സെക്രട്ടറി - ഗ്രാമപഞ്ചായത്ത് സെക്രട്ടറി
പോലീസ് ഇൻസ്പെക്‌ടർ, പിഡബ്ല്യുഡി അസിസ്റ്റൻ്റ് എൻജിനീയർ (കെട്ടിടങ്ങൾ), മെഡിക്കൽ ഓഫീസർ, സ്ഥലം വില്ലേജ് ഓഫീസർ, സ്പോർട്‌സിൽ നേട്ടങ്ങൾ കൈവരിച്ച രണ്ടുപേർ (ഒരാൾ വനിത), രണ്ട് ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ, പിടിഎ പ്രസിഡൻ്റ് (ഒന്ന്), മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ (ഒരാൾ വനിത, ഒരാൾ എസ്.സി/എസ്.ടി), രണ്ട് സ്പോർട്‌സ് ക്ലബ് പ്രസിഡന്റ്മാർ.