കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ പേരാവൂർ ബ്ലോക്കിന് കീഴിലാണ് പ്രകൃതിരമണീയമായ കണിച്ചാർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 51.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഭാഗത്ത് കേളകം പഞ്ചായത്തും ആറളം കേന്ദ്ര കൃഷിഫാമും, തെക്ക് ഭാഗത്ത് കണ്ണവം റിസർവ്വ് ഫോറസ്റ്റും വയനാട് ജില്ലയുമാണ്. കിഴക്ക് ദിശയിൽ കേളകം പഞ്ചായത്തും വയനാട് ജില്ലയും അതിർത്തി പങ്കിടുമ്പോൾ പടിഞ്ഞാറ് ഭാഗത്ത് കോളയാട്, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകൾ സ്ഥിതി ചെയ്യുന്നു.. ദക്ഷയാഗത്തിൽ പങ്കെടുക്കാൻ കൊട്ടിയൂരിലേക്ക് പോയ സതീദേവി, തന്റെ ഭർത്താവായ ശിവനെ യാഗത്തിന് ക്ഷണിക്കാത്തതിലുള്ള ദുഃഖത്താൽ ഇരുന്നു കരഞ്ഞപ്പോൾ വീണ കണ്ണുനീർ ഒഴുകി ചാലായതിനെ തുടർന്ന് 'കണ്ണീർച്ചാൽ' എന്ന് വിളിക്കപ്പെടുകയും പിന്നീട് അത് 'കണിച്ചാർ' ആയി മാറുകയും ചെയ്തു എന്ന ഐതിഹ്യം ഈ സ്ഥലനാമത്തിന് പിന്നിലുണ്ട്.
കൂടുതൽ വായിക്കുക