ക്ഷേമകാര്യ സ്ഥിരം സമിതി
ആമുഖം
പട്ടികജാതി-പട്ടികവർഗ ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവ കൈകാര്യം ചെയ്യുന്ന പ്രമുഖ സമിതിയാണ് ക്ഷേമകാര്യ സ്ഥിരം സമിതി. പഞ്ചായത്തിന്റെ വികസന-ക്ഷേമ മേഖലകളിലെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായും സമയബന്ധിതമായും നിർവ്വഹിക്കുന്നതിന് ഈ സമിതി നിർണ്ണായക പങ്കുവഹിക്കുന്നു.
പഞ്ചായത്ത് ഏതൊരു വിഷയത്തെ സംബന്ധിച്ചും തീരുമാനം എടുക്കും മുൻപ് അത് ആദ്യം ബന്ധപ്പെട്ട സ്ഥിരം സമിതി ചർച്ച ചെയ്ത് അജണ്ടയായി ജനറൽ കമ്മിറ്റിയുടെ മുന്നിൽ അവതരിപ്പിക്കേണ്ടതാണ്. പഞ്ചായത്ത് പാസാക്കുന്ന തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും സ്ഥിരം സമിതിക്കുണ്ട്.
കമ്മിറ്റി അംഗങ്ങൾ
| പദവി | പേര് | വാർഡ് വിവരങ്ങൾ |
|---|---|---|
| ചെയർപേഴ്സൺ | ശ്രീ. വിനോയ് ജോർജ്ജ് | മെമ്പർ, വാർഡ് - 13 (ആറ്റാംചേരി) |
| അംഗം | ശ്രീമതി. മിനി സെബാസ്റ്റ്യൻ | മെമ്പർ, വാർഡ് - 07 (ഏലപ്പീടിക) |
| അംഗം | ശ്രീ. തോമസ് പയ്യപ്പള്ളിൽ | മെമ്പർ, വാർഡ് - 01 (ഓടന്തോട്) |
പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ
സ്ഥിരം സമിതിയുടെ ഘടന
- ജനപ്രതിനിധികൾ: പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെയുള്ള എല്ലാ ജനപ്രതിനിധികളും കുറഞ്ഞത് ഒരു സ്ഥിരം സമിതിയിലെങ്കിലും അംഗമായിരിക്കണം.
- നിയന്ത്രണം: ഒരംഗത്തിന് ഒരേ സമയം ഒന്നിൽ കൂടുതൽ സ്ഥിരം സമിതികളിൽ അംഗമാകാൻ സാധിക്കില്ല.
- വനിതാ പ്രാതിനിധ്യം: ഓരോ സ്ഥിരം സമിതിയിലും കുറഞ്ഞത് ഒരു വനിതാ അംഗമെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം.
- എക്സ് ഒഫീഷ്യോ അംഗങ്ങൾ: പഞ്ചായത്ത് പ്രസിഡന്റ് വോട്ടവകാശമില്ലാത്ത എക്സ് ഒഫീഷ്യോ അംഗമാണ്. വൈസ് പ്രസിഡന്റ് ധനകാര്യ സ്ഥിരം സമിതിയുടെ ചെയർപേഴ്സണായി പ്രവർത്തിക്കും.
യോഗങ്ങളുടെ നടത്തിപ്പ് (റൂൾസ്, 2000)
- ആവൃത്തി: കുറഞ്ഞത് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും യോഗം ചേരണം.
- സ്ഥലവും സമയവും: ചെയർപേഴ്സൺ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പഞ്ചായത്ത് ഓഫീസിൽ വെച്ച് യോഗം ചേരേണ്ടതാണ്.
- കോറം: യോഗത്തിനുള്ള ക്വാറം 3 ആണ് (വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം 4 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ കോറം 2 ആണ്).
- തീരുമാനങ്ങൾ: ഹാജരുള്ള അംഗങ്ങളുടെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. സമനില വന്നാൽ അധ്യക്ഷന് കാസ്റ്റിംഗ് വോട്ട് രേഖപ്പെടുത്താം.
- തീരുമാനങ്ങൾ ഭേദഗതി ചെയ്യൽ: സമിതി എടുത്ത തീരുമാനം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ ആകെ അംഗബലത്തിന്റെ പകുതിയിലധികം പേരുടെ പിന്തുണയോടെ 3 മാസത്തിനകം പ്രത്യേക യോഗം വിളിച്ച് പ്രമേയം പാസാക്കേണ്ടതുണ്ട്.
പ്രധാന കുറിപ്പ്
സ്ഥിരം സമിതികൾ സ്വതന്ത്ര സംവിധാനങ്ങളോ സ്വതന്ത്ര അധികാരമുള്ളവയോ അല്ല. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ വിവിധ സമിതികൾക്കായി വിഭജിച്ച് നൽകിയിരിക്കുകയാണ്. സമിതികൾ അവയുടെ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുമ്പോൾ മാത്രമാണ് പ്രാദേശിക ഭരണ നിർവ്വഹണം ഫലപ്രദവും യുക്തിഭദ്രവും ശാസ്ത്രീയവുമാകുന്നത്.