ശുചിത്വ വാരാചരണം 17/09/2026 മുതൽ 17/10/2026 വരെ
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി

കേരള പഞ്ചായത്ത് രാജ് നിയമം, 1994 (വകുപ്പ് 162, 162 എ)

ആമുഖം

പൊതുജനാരോഗ്യം, ശുചിത്വം, കുടിവെള്ള വിതരണം, പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ പ്രവർത്തനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതിയാണ്. വികസന-ക്ഷേമ-അടിസ്ഥാന സൗകര്യമേഖലകളിലെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായും കാര്യക്ഷമമായും സമയബന്ധിതമായും നിർവ്വഹിക്കുന്നതിന് പഞ്ചായത്തിനുള്ള പിന്തുണാ സംവിധാനമാണ് സ്ഥിരം സമിതികൾ.

പഞ്ചായത്ത് ഏതൊരു വിഷയത്തെ സംബന്ധിച്ചും തീരുമാനം എടുക്കും മുൻപ് അതത് സ്ഥിരം സമിതികളിൽ വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. തുടർന്ന് അജണ്ടയായി ഉൾപ്പെടുത്തി പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ചുമതലയും ഈ സമിതികൾക്കുണ്ട്.

കമ്മിറ്റി അംഗങ്ങൾ

പദവിപേര്വാർഡ് വിവരങ്ങൾ
ചെയർപേഴ്‌സൺശ്രീമതി സിന്ധു സി.കെമെമ്പർ, വാർഡ് - 12 (കൊളക്കാട്)
അംഗംശ്രീ. സി.വി തോമസ്മെമ്പർ, വാർഡ് - 09 (നിടുംപുറംചാൽ)
അംഗംശ്രീമതി ഷാന്റി തോമസ്മെമ്പർ, വാർഡ് - 14 (ചാണപ്പാറ)

പരിഗണിക്കേണ്ട പ്രധാന വിഷയങ്ങൾ

🏥 പൊതുജനാരോഗ്യം
🧹 ശുചീകരണം
🚰 ശുദ്ധജലവിതരണം (കുടിവെള്ളം)
🌊 അഴുക്കുചാൽ സംരക്ഷണം
🌱 പരിസ്ഥിതി സംരക്ഷണം
🎓 വിദ്യാഭ്യാസം
🎨 കലയും സംസ്കാരവും
⚽ വിനോദം

സ്ഥിരം സമിതിയുടെ ഘടന

  • ജനപ്രതിനിധികൾ: പ്രസിഡന്റും വൈസ് പ്രസിഡന്റും ഒഴികെയുള്ള എല്ലാ അംഗങ്ങളും ഏതെങ്കിലും സ്ഥിരം സമിതിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്.
  • നിയന്ത്രണം: ഒരംഗം ഒന്നിൽ കൂടുതൽ സ്ഥിരം സമിതികളിൽ അംഗമായിരിക്കുന്നതല്ല.
  • വനിതാ പ്രാതിനിധ്യം: ഓരോ സ്ഥിരം സമിതിയിലും ഒരു വനിതാ അംഗം നിർബന്ധമായും ഉണ്ടായിരിക്കണം.
  • എക്സ് ഒഫീഷ്യോ അംഗങ്ങൾ: പ്രസിഡന്റ് വോട്ടവകാശമില്ലാത്ത എക്സ് ഒഫീഷ്യോ അംഗമാണ്. വൈസ് പ്രസിഡന്റ് ധനകാര്യ സ്ഥിരം സമിതിയുടെ വോട്ടവകാശമുള്ള എക്സ് ഒഫീഷ്യോ അംഗവും ചെയർപേഴ്‌സണുമായിരിക്കും (സെക്ഷൻ 162(6)).

യോഗങ്ങളുടെ നടത്തിപ്പ് (റൂൾസ്, 2000)

  • ആവൃത്തി: മാസത്തിൽ കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും യോഗം ചേരണം.
  • സ്ഥലം: ചെയർപേഴ്‌സൺ നിശ്ചയിക്കുന്ന തീയതിയിലും സമയത്തും പഞ്ചായത്ത് ഓഫീസിൽ വെച്ച് യോഗം ചേരേണ്ടതാണ്.
  • കോറം: യോഗത്തിന്റെ ക്വാറം 3 ആണ് (വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം 4 അല്ലെങ്കിൽ അതിൽ കുറവാണെങ്കിൽ കോറം 2 ആണ്).
  • തീരുമാനങ്ങൾ: ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. സമനില വന്നാൽ അധ്യക്ഷന് കാസ്റ്റിംഗ് വോട്ട് ഉണ്ടായിരിക്കും.
  • തീരുമാനങ്ങൾ ഭേദഗതി ചെയ്യൽ: സമിതി എടുത്ത തീരുമാനം ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ നിശ്ചയിച്ചിട്ടുള്ള അംഗങ്ങളുടെ പകുതിയിലധികം പേരുടെ പിന്തുണയോടെ പ്രത്യേക യോഗത്തിൽ പ്രമേയം പാസാക്കേണ്ടതുണ്ട്. ഇത് 3 മാസത്തിനകം നടത്തണം.

 

പ്രധാന കുറിപ്പ്

സ്ഥിരം സമിതികൾ സ്വതന്ത്ര സംവിധാനങ്ങളോ സ്വതന്ത്ര അധികാരമുള്ളവയോ അല്ല. പഞ്ചായത്തിൽ നിക്ഷിപ്തമായിട്ടുള്ള ചുമതലകൾ വിവിധ സമിതികൾക്കായി വിഭജിച്ച് നൽകിയിരിക്കുകയാണ്. സമിതികൾ അവയുടെ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുമ്പോൾ മാത്രമാണ് പ്രാദേശിക ഭരണ നിർവ്വഹണം ഫലപ്രദവും യുക്തിഭദ്രവും ശാസ്ത്രീയവുമാകുന്നത്.