ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി,ചെങ്ങോം
കേരളത്തിലെ ആരോഗ്യ സംവിധാനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളാണ് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികള്‍. ആയുര്‍വേദ ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ പൊതുജനങ്ങള്‍ക്ക് പ്രാഥമിക ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതില്‍ ഇവ നിര്‍ണായക പങ്കുവഹിക്കുന്നു. പഞ്ചായത്തിലെ കുരുമ്പോളിയിൽ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി Department of Indian Systems of Medicine എന്ന വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സാധാരണ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുക, ജനങ്ങളില്‍ ആയുര്‍വേദ ജീവിതശൈലി പ്രചരിപ്പിക്കുക, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചികിത്സയും ഉപദേശവും നല്‍കുക, ദീര്‍ഘകാല രോഗങ്ങള്‍ക്ക് പ്രകൃതിസൗഹൃദ ചികിത്സ നല്‍കുക, ഗ്രാമീണ മേഖലകളില്‍ ആരോഗ്യ സേവനം ശക്തിപ്പെടുത്തുക മുതലായവയാണ് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറികളുടെ പ്രധാന ലക്ഷ്യങ്ങള്‍
കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്സറിയില് നിന്ന് ലഭിക്കുന്ന സേവനങ്ങളെകുറിച്ചുള്ള അധിക വിവരങ്ങള്‍ പൗരാവകാശ രേഖയില്‍ ലഭ്യമാണ്.
പ്രവര്‍ത്തന സമയം -
എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെ
വിലാസം-
ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ,കണിച്ചാർ
കണിച്ചാർ പി.ഒ, കണ്ണൂര്‍ ജില്ല, പിന് 670 674
ഫോണ്‍ - 9496942913
ഇ-മെയില്‍ - gadchengome@gmail.com